04:08pm 09 November 2026
NEWS
ഖത്തറിൽ വിളവെടുപ്പ് കാലത്തിന് തുടക്കം; പുത്തൻ 'റുതബ്' ഈത്തപ്പഴങ്ങൾ വിപണിയിലേക്ക്
12/07/2026  10:48 AM IST
NILA
ഖത്തറിൽ വിളവെടുപ്പ് കാലത്തിന് തുടക്കം; പുത്തൻ റുതബ് ഈത്തപ്പഴങ്ങൾ വിപണിയിലേക്ക്

 

ദോഹ:ഖത്തറിലെ തദ്ദേശീയ ഈത്തപ്പഴ കർഷകർക്ക് ആവേശം പകർന്നു കൊണ്ട് ഈ വർഷത്തെ വിളവെടുപ്പ് കാലത്തിന് തുടക്കമായി. പാകമായിത്തുടങ്ങുന്ന
ഈത്തപ്പഴത്തിന്റെ ആദ്യ ബാച്ചുകളായ 'റുതബ്' (Rutab - semi-ripe dates) ഇതിനകം തന്നെ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. അൽ വക്ര, അൽ സൈലിയ തുടങ്ങിയ പ്രമുഖ ജനപ്രിയ വിപണികളിലാണ് നിലവിൽ പുതിയ പഴങ്ങൾ ലഭ്യമായിട്ടുള്ളത്.പ്രാദേശിക വിപണിയിൽ ഏറെ പ്രിയമുള്ള കനൈസി (Khanizi), ശീഷി (Shishi), ബർഹി (Barhi) തുടങ്ങിയ ആദ്യകാല ഇനങ്ങളാണ് ഇപ്പോൾ വിപണിയിലുള്ളത്. വരും ദിവസങ്ങളിൽ ഏറ്റവും ജനപ്രീതിയുള്ള 'ഖലാസ്' (Khalas) ഉൾപ്പെടെയുള്ള കൂടുതൽ പ്രീമിയം ഇനങ്ങൾ വിപണിയിലെത്തും. ജൂലൈ പകുതിയോടെ വിളവെടുപ്പ് പൂർണ്ണതോതിലാകുന്നതോടെ വിപണിയിൽ ഈത്തപ്പഴങ്ങളുടെ വിതരണം ഗണ്യമായി വർദ്ധിക്കുമെന്ന് ഫാം ഉടമകൾ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പുതിയ പഴങ്ങൾ എത്തിക്കുന്നതിനായി പല ഫാമുകളും പ്രമുഖ ഡെലിവറി കമ്പനികളുമായി നേരിട്ട് കൈകോർത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img