07:12am 28 August 2026
NEWS
കൊയ്ത്തുമേള സംഘടിപ്പിച്ചു
23/01/2026  08:20 PM IST
നാസർ
കൊയ്ത്തുമേള സംഘടിപ്പിച്ചു

തൃശ്ശൂർ: കലശമല ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ താളം പിഴക്കാതിരിക്കാനും കുട്ടികളിലും സമൂഹത്തിലും കാർഷിക അവബോധം വളർത്താനും ലക്ഷ്യമിട്ട് കൊയ്ത്തുമേള സംഘടിപ്പിച്ചു.പോർക്കുളം കാഞ്ഞിരപ്പാടത്ത് ആര്യലോക് ആശ്രമം സമ്പൂർണ്ണ ജൈവരീതിയിൽ കൃഷി ചെയ്ത പരമ്പരാഗത നെല്ലിനമായ രക്തശാലിയുടെ വിളവെടുപ്പിലൂടെയാണ് കൊയ്ത്തുമേള സംഘടിപ്പിച്ചത്.ഡോ. മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊയ്ത്തുമേള ഉദ്ഘാടനം ചെയ്തു. പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ്,മാറുന്ന കാലഘട്ടത്തിൽ കാർഷിക സംസ്കാരത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. പോർക്കുളം കൃഷി ഓഫീസർ സുഷ്‌ന കൃഷി പാഠം പരിപാടിക്ക് നേതൃത്വം നൽകി.വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നാടൻ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കൊയ്ത്തും മെതിയും നേരിൽ കണ്ടും അനുഭവിച്ചും പരിപാടിയിൽ പങ്കെടുത്തു.ആര്യമഹർഷി, കരീം പന്നിത്തടം, ആര്യനാമിക, വർഗീസ് ചൊവ്വന്നൂർ, വാർഡ് മെമ്പർ രമേശ്, ലാസർ, പ്രദേശ വാസികൾ തുടങ്ങിയവർ സന്നിഹിതരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img