09:36pm 04 November 2026
NEWS
ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് ഇനി കുടുംബക്കോടതി കയറാതെ പരിഹാരം
26/01/2025  11:57 AM IST
nila
ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് ഇനി കുടുംബക്കോടതി കയറാതെ പരിഹാരം

കൊച്ചി: ദമ്പതികൾക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ പേരിൽ ഇനി കുടുംബക്കോടതി കയറേണ്ട. സംസ്ഥാനത്ത് ഹാർമണി ഹബ്ബ് നടപ്പാകുന്നതോടെ ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെയും കൊച്ചു പിണക്കങ്ങളുമെല്ലാം പരസ്പരം പറഞ്ഞുതീർക്കാൻ അവസരമൊരുങ്ങുകയാണ്. കുടുംബ ബന്ധങ്ങളിലും ലിവിങ് ടുഗതറിലുമൊക്കെയുണ്ടാകുന്ന അഭിപ്രായ വ്യത്യസങ്ങൾ ഇനി കോടതി കയറേണ്ടി വരില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.  കേരള ലീഗൽ സർവീസ് അതോറിറ്റി രൂപംകൊടുത്ത പദ്ധതിയുടെ ഉ​ദ്ഘാടനം കെൽസ എക്‌സിക്യുട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കോടതി നടപടികളേക്കാൾ വേഗത്തിൽ പ്രശ്‌നപരിഹാരമുണ്ടാകുന്നു എന്നതാണ് ഹാർമണി ഹബ്ബിന്റെ ഏറ്റവും വലിയ പ്രത്യേകത. പരസ്പരമുള്ള സംഭാഷണം, മധ്യസ്ഥത എന്നിവയ്ക്കായി സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നിയമപരമായി വിവാഹിതായവർക്ക് മാത്രമല്ല, ലീവിങ് ടുഗതർ ബന്ധത്തിലുള്ളവർക്കും ഹാർമണി ഹബ്ബിനെ സമീപിക്കാം. കൗൺസലിങ്, ചർച്ചകൾക്കായി മധ്യസ്ഥരുടെ സേവനം, വൈകാരിക പിന്തുണ, നിയമപരമായ മാർഗനിർദേശങ്ങൾ എന്നിവയാണ് ഹാർമണി ഹബ്ബിൽ ലഭിക്കുന്നത്. ഇതിനായി അതാത് ജില്ലയിലെ ലീഗൽ സർവീസ് അതോറിറ്റിയെയാണ് സേവനത്തിനായി സമീപിക്കേണ്ടത്.

വിവരങ്ങൾ എല്ലാം രഹസ്യമായി സൂക്ഷിക്കും. ഇരുകക്ഷികളും തയ്യാറായാൽ പുറത്തുനിന്നുള്ളവരുടെ സേവനവും തേടാം. എന്നാൽ ഗാർഹികപീഡന പരാതികൾ ഉള്ള വിഷയമാണെങ്കിൽ ഹാർമണി ഹബ്ബിൽ പരിഗണിക്കാൻ കഴിയില്ല. സേവനങ്ങൾ സൗജന്യമാണ്. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരമുള്ള നിയമസഹായമാണ് ലഭിക്കുക. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img