09:38pm 12 November 2026
NEWS
ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ
04/02/2026  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ
HIGHLIGHTS

മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക്  ന്  മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ ശുചിത്വം, മാലിന്യസംസ്കരണം, ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യമൃഗ സംഘർഷം തുടങ്ങിയ വിവിധ വിഷയങ്ങളിൽ 18 സെഷനുകളിലായി 73 പ്രബന്ധങ്ങൾ അവതരിപ്പിക്കും.സമ്മേളനത്തോടനുബന്ധിച്ച് അറുപതിലധികം സ്റ്റാളുകൾ ഉൾപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി പുനസ്ഥാപന പ്രദർശനവും ഒരുക്കിയിട്ടുണ്ട്.പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ദേശീയ തലത്തിലെ വിദഗ്‌ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ഭാവിപ്രവർത്തനങ്ങൾക്കുള്ള ശുപാർശകൾ സർക്കാരിന് സമർപ്പിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img