06:48am 13 November 2026
NEWS
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് കാന്തപുരം
17/02/2026  11:21 AM IST
nila
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് കാന്തപുരം

തിരുവനന്തപുരം: രാജ്യത്ത് മുസ്ലീങ്ങൾ പ്രതിസന്ധി നേരിടുന്നില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ ഇം​ഗ്ലീഷ് മാധ്യമത്തോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. 

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും കാന്തപുരം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ ആശങ്ക അറിയിച്ചെന്നും കാന്തപുരം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

 ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img