12:42pm 13 November 2026
NEWS
അൽഖോറിലെ പാണ്ടാ ഹൗസിൽ സന്തോഷവിരുന്ന് : 'സുഹൈൽ' ഏഴാം വയസ്സിൽ
21/09/2025  10:47 AM IST
nila
അൽഖോറിലെ  പാണ്ടാ ഹൗസിൽ സന്തോഷവിരുന്ന് : സുഹൈൽ ഏഴാം വയസ്സിൽ

ദോഹ: മിഡിൽ ഈസ്റ്റിലെ ആദ്യത്തെയും ലോകത്തിലെ ഏറ്റവും വലിയ പാണ്ടാ പാർക്കുമായ ഖത്തർ പാണ്ട ഹൗസിലെ താരമായ  സുഹൈൽന്റെ ഏഴാം പിറന്നാൾ ആഘോഷിച്ചു. സെപ്റ്റംബർ 19-നായിരുന്നു പ്രത്യേക ആഘോഷം.
സുഹൈലിന്റെ പിറന്നാളിനോടനുബന്ധിച്ച് പല നിലകളുള്ള കേക്കും  മുളക്കമ്പുകളും ഇലകളും ഉൾപ്പെടുത്തി പാർക്ക്അധികൃതർ പ്രത്യേക വിഭവം ഒരുക്കി. ആഘോഷത്തിന്റെ ദൃശ്യങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചു.
അൽഖോറിലുള്ള 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആധുനിക സംവിധാനങ്ങളുള്ള പാർക്ക്‌  “പ്രകൃതിയുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന, ഖത്തറിന്റെ സുസ്ഥിരതാപ്രതിബദ്ധതയെ പ്രകടിപ്പിക്കുന്ന, രാജ്യത്തെ ആഗോള വിനോദസഞ്ചാര കേന്ദ്രമാണ്. ഖത്തർ നാഷണൽ വിഷൻ 2030-നൊപ്പം ചേർന്നുള്ള പദ്ധതിയുമാണ് പാണ്ട ഹൗസ്.ഖത്തറിന്
സുഹൈലിനും ഥുറയ്യയും ചൈനയാണ് സമ്മാനമായി  നൽകിയിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-നു മുന്നോടിയായി ഇവയെ ഖത്തറിലെത്തിച്ചിരുന്നു.
 ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെപാർക്കിലെ സന്ദർശനസമയം കുട്ടികൾക്കുള്ള ടിക്കറ്റ് നിരക്ക് QR25, മുതിർന്നവർക്കുള്ളത് QR50 ആണ്. ‘Oun’ ആപ്പിലൂടെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img