12:06am 06 November 2026
NEWS
മധുരമൂറും വിഭവങ്ങളുടെ വൈവിധ്യവുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഹാപ്പി ദീപാവലി ഫെസ്റ്റിന് തുടക്കമായി
05/11/2026  04:12 PM IST
nila
മധുരമൂറും വിഭവങ്ങളുടെ വൈവിധ്യവുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഹാപ്പി ദീപാവലി ഫെസ്റ്റിന് തുടക്കമായി

 

ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ദീപാവലി ആഘോഷങ്ങൾക്ക് മധുരം പകരാൻ 'ഹാപ്പി ദീപാവലി ഫെസ്റ്റിന്' തുടക്കമായി. ഖത്തറിലെ എല്ലാ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്‌ലെറ്റുകളിലും ദീപാവലി പ്രമോഷൻ ലഭ്യമാണ്.

ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഗ്രാൻഡ് മാളിന്റെ ബേക്കറി വിഭാഗത്തിൽ വിവിധ രുചികളിലും ഇനങ്ങളിലുമായി നിരവധി മധുരപലഹാരങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ലഡു, ചോക്ലേറ്റ്, നാളികേര ബർഫി, ഗുലാബ് ജാമുൻ, മിക്സഡ് സ്വീറ്റ്സ്, ജിലേബി, ബദാം പാക്ക്, പിസ്താ പാക്ക്, കാജു പാക്ക്, അത്തിപ്പഴം (അൻജീർ) പാക്ക്, ഹൽവ, പേട, മൈസൂർ പാക്ക്, രസഗുള, കാജു കത്ലി, മിൽക്ക് കേക്ക്, മാവാ റോൾ, ബൂന്തി തുടങ്ങി വൈവിധ്യമാർന്ന മധുരവിഭവങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാണ്.

മധുരപലഹാരങ്ങൾക്ക് പുറമെ ദീപാവലി ആഘോഷങ്ങൾക്കാവശ്യമായ മെഴുകുതിരികൾ, അഗർബത്തി, ചിരാതുകൾ, കർപ്പൂരം, കുങ്കുമപ്പൊടി, രംഗോളി പൗഡർ, അഗർബത്തി സ്റ്റാൻഡ്, തോരണങ്ങൾ, വിളക്കുകൾ, വിളക്കെണ്ണ, തിരികൾ തുടങ്ങി നിരവധി പൂജാ-ആഘോഷ ഉൽപ്പന്നങ്ങളും പ്രത്യേക പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഗ്രാൻഡ് മാളിന്റെ 'കീസ് ടു ഹാപ്പിനസ്' മെഗാ പ്രമോഷനിലൂടെ 50 റിയാലിന് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 10 കാറുകളും 1,20,000 റിയാലിന്റെ ക്യാഷ് പ്രൈസുകളും ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രത്യേക ഉൽപ്പന്നങ്ങളും ഓഫറുകളും പ്രയോജനപ്പെടുത്തി എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img