06:48am 10 November 2026
NEWS
ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ പിറന്നാൾ
26/06/2025  11:29 AM IST
nila
ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ പിറന്നാൾ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് ഇന്ന് അറുപത്തേഴാം പിറന്നാൾ. മലയാള സിനിമയിലെ ആക്ഷൻ സുപ്പർ സ്റ്റാറും യഥാർത്ഥ ജീവിതത്തിൽ സഹജീവികൾക്ക് സഹായഹസ്തം നീട്ടുന്നവനുമായിരുന്ന സുരേഷ് ​ഗോപി ഇന്ന് കേരളത്തിൽ നിന്നുള്ള ലോക്സഭാം​ഗവും കേന്ദ്ര മന്ത്രിയുമാണ്. 

കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സുരേഷ് ജി. നായർ എന്ന സുരേഷ് ​ഗോപി. കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്നയാളാണ് ​ഗോപിനാഥൻ പിള്ള. ആറാം വയസ്സിൽ 'ഓടയിൽ നിന്ന്' എന്ന സിനിമയിൽ ബാലതാരമായാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. മുതിർന്ന ശേഷം 'നിരപരാധികൾ' എന്ന ചിത്രത്തിൽ ആദ്യമായി അവസരം നൽകിയ സംവിധായകൻ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. ടി.പി.ബാല​ഗോപാലൻ എം.എയിലെ വേഷത്തിലൂടെയാണ് നടനെന്ന നിലയിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് മലയാളി യുവത്വത്തെ ത്രസിപ്പിച്ച ഒരുപിടി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 

വില്ലനായും നായകനായുമൊക്കെ സിനിമയിൽ തിളങ്ങിയ സുരേഷ് ​ഗോപി പിന്നീട് രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചു. ബിജെപിയിൽ ചേർന് താരം 
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, 2024ൽ  തൃശൂരുകാർ സുരേഷ് ഗോപിയെ  74686 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയാണ് ജയിപ്പിച്ചത്. സുരേഷ് ഗോപിയുടെ 253ആം ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് പിറന്നാളും എത്തിയത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പുതിയ സിനിമയിൽ വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. പുതിയ സിനിമ റിലീസ് പ്രതിസന്ധിയിൽ നിൽക്കുമ്പോഴും തിരശീലയിലെ ആ ഫയർ ബ്രാൻഡ് നടനെ മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img