11:06am 22 October 2026
NEWS
ഹൻസിക മോത്‌വാനി ഡബിൾ റോളിൽ
21/10/2026  01:14 PM IST
Cinema desk
ഹൻസിക മോത്‌വാനി ഡബിൾ റോളിൽ

 

 തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഹൻസിക മോത്‌വാനി  ഇപ്പോൾ ‘യച്ചിണി’ എന്ന  തമിഴ്   സിനിമയിൽ അഭിനയിച്ച് വരികയാണ്. മലയാളത്തിൽ പി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'വില്ലൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഹൻസിക . ‘യച്ചിണി’ എന്ന സിനിമയിൽ ഡബിൾ റോളിലാണ് അഭിനയിക്കുന്നത്.  തമിഴിൽ 'ജയം കൊണ്ടാൻ',  'വന്താൻ വെന്ററാൻ', 'ഇവൻ തന്തിരൻ', 'തള്ളി പോകാതെ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആർ കണ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ഹൊറർ ചിത്രമായി ഒരുങ്ങുന്ന   ‘യച്ചിണി’ക്കായി   ചെന്നൈ കിഴക്കൻ കടൽത്തീരത്ത് ഏകദേശം 60 ലക്ഷം രൂപ മുടക്കി ഒരു കൂറ്റൻ സെറ്റ്    ഒരുക്കിയിട്ടുണ്ട്.  ഇതിൽ  1943 കാലഘട്ടത്തിൽ  നടക്കുന്നത് പോലുള്ള  ദൃശ്യങ്ങളാണ് ചിത്രീകരിച്ച് വരുന്നത്.  കുറത്തി പെൺ, സർക്കാർ ജോലിക്കാരി എന്നീ രണ്ടു കഥാപാത്രങ്ങളിലാണ്  ഹൻസിക അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്.  'മെട്രോ' ശിരീഷ്, 'തലൈവാസൽ' വിജയ്, ആടുകളം നരേൻ, സ്റ്റണ്ട്  സിൽവ, വിനോദിനി, പവൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന  ഈ ചിത്രം അടുത്ത് തന്നെ റിലീസാകുമെന്നാണ് സൂചന!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img