
വെൺമണി: ഇടവകാംഗങ്ങളുടെ വിശ്വാസവും ആത്മീയ കൂട്ടായ്മയും പ്രതിഫലിച്ച മനോഹരമായ കയ്യെഴുത്ത് ബൈബിളിന്റെ ഔദ്യോഗിക സമർപ്പണം വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടത്തി.
പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ ദിനത്തിൽ ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഭക്തിനിർഭരമായ ചടങ്ങിൽ ബൈബിൾ സമർപ്പണം നിർവ്വഹിച്ചു.
ഇടവക വികാരിയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് പ്രസിഡന്റുമായ ഫാ ജാൾസൺ
പി. ജോർജ്ജിന്റെ ദീർഘവീക്ഷണത്തോടെയുള്ള ആശയം, മുതിർന്നവരുടെ സജീവ കൂട്ടായ്മയാണ്
ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്.
പരിശുദ്ധ ആത്മാവിന്റെ പ്രചോദനത്താൽ ഇടവകയിലെ 82 ദൈവമക്കൾ പ്രാർത്ഥനാപൂർവ്വം ചേർന്നാണ് ബൈബിളിലെ വചനങ്ങൾ സ്വന്തം കൈപ്പടയിൽ മൂന്നു മാസം കൊണ്ട് പകർത്തിയെഴുതിയത്.
പദ്ധതിയുടെ ഭാഗമായി പങ്കെടുത്തവരെ ആദരിക്കുന്ന അനുമോദന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞ ഓഗസ്റ്റ് 16-ന് നടന്നിരുന്നു.
വരുംതലമുറകൾക്ക് വലിയൊരു ആത്മീയ തണലായും ഇടവകയുടെ വിശ്വാസപാരമ്പര്യത്തിന്റെ സ്വർണ്ണ അധ്യായമായും ഈ കയ്യെഴുത്ത് ബൈബിൾ നിലകൊളളും










