05:52am 13 November 2026
NEWS
ഇരുവൃക്കകളും തകർന്ന യുവാവിൻ്റെ ചികിത്സയ്ക്ക് കരുണയുടെ കരങ്ങൾ തുണയായി
17/06/2026  07:33 PM IST
nila
ഇരുവൃക്കകളും തകർന്ന യുവാവിൻ്റെ ചികിത്സയ്ക്ക് കരുണയുടെ കരങ്ങൾ തുണയായി

ചെങ്ങന്നൂർ: ഇരുവൃക്കകളും തകർന്ന യുവാവിൻ്റെ ചികിത്സയ്ക്ക് കരുണയുടെ കരങ്ങൾ തുണയായി.
ആലാ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചാന്തുരത്തിൽ വീട്ടിൽ അനൂപ് ചന്ദ്ര (36)
നാണ്  കരുണ പെയിൻ പാലിയേറ്റ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായയധനം ശേഖരിച്ച് കൈമാറിയത്.
മൂന്നു വർഷം മുൻപ് വൃക്കകൾ തകരാറിലായ അനൂപിന്റെ ജീവൻ നിലനിർത്താൻ  വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ  ആവശ്യമായി വന്നു. 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും അനൂപിൻ്റെ നിർദ്ദന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട
കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ യുടെ നേതൃത്വത്തിൽ
കരുണ വോളൻ്റിയർമാർ , ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവർ യോഗം ചേർന്ന് കെ ഡി മോഹൻ കുമാർ (ചെയർമാൻ) , പ്രവീൺ മഞ്ചാടി (കൺവീനർ) എന്നിവർ ഭാരവാഹികളായി ചികിത്സാ
 സഹായ കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആലാ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഒറ്റ ദിവസം കൊണ്ട് ഗുൃഹസന്ദർശനം നടത്തിയാണ് സുമനസ്സുകളുടെ സഹായത്തോടെ 11 ലക്ഷം രൂപ ശേഖരിച്ചത്.
പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ  ഭദ്രാസനാധിപൻ 
ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത
അനൂപ് ചന്ദ്രന് സഹായധനം കൈമാറി.യോഗത്തിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി.
കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിഉഉ , ശിവ ബോധാനന്ദ സ്വാമി,
പെണ്ണുക്കര സെൻ്റ് തോമസ് മാർത്തോമാ ഇടവക വികാരി ഫാ. ജോൺസൺ സി ജേക്കബ്,   ചെങ്ങന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ,  ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി ശ്രീകുമാർ, ആലാ പഞ്ചായത്ത് അംഗങ്ങളായ ടി കെ സോമൻ, പ്രവീൺ മഞ്ചാടി, കെഡി മോഹൻ കുമാർ,
കെആർ മുരളിധരൻ പിള്ള നെൽസൺ ജോയ്, പി എസ് ബിനുമോൻ എന്നിവർ സംസാരിച്ചു.
അങ്കമാലി അപ്പോളോ ആശുപത്രിയിലാണ് അനൂപിൻ്റെ ശസ്ത്രക്രിയയും തുടർ ചികിത്സയും സജ്ജീകരിച്ചിരിക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.