09:04am 19 April 2026
NEWS
ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ സമാധാന കരാറിലെ ചില വ്യവസ്ഥകൾ അം​ഗീകരിച്ച് ഹമാസ്
04/10/2025  06:56 AM IST
nila
ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ സമാധാന കരാറിലെ ചില വ്യവസ്ഥകൾ അം​ഗീകരിച്ച് ഹമാസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാമെന്ന് ഹമാസ്. എന്നാൽ നിർദ്ദേശത്തിന്റെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നുവെന്നും മറ്റുള്ളവർക്ക് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ​ഗാസയുടെ നിയന്ത്രണം കൈമാറാമെന്നും ബന്ദികളെ മോചിപ്പിക്കാമെന്നുമാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്നതിനുമായി എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് പറഞ്ഞു. “ഈ കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥർ വഴി ഉടൻ ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത പ്രസ്ഥാനം സ്ഥിരീകരിക്കുന്നു”- പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.

​ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇരുപതിന നിർദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വച്ചത്. ഇസ്രയേൽ ഈ നിർദ്ദേശങ്ങളെ സ്വാ​ഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img