12:30pm 11 November 2026
NEWS
​ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിർദ്ദേശങ്ങളിൽ ഭേദ​ഗതി വേണമെന്ന് ഹമാസ്
03/10/2025  07:57 AM IST
nila
​ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിർദ്ദേശങ്ങളിൽ ഭേദ​ഗതി വേണമെന്ന് ഹമാസ്

​ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശങ്ങളിൽ ഭേദ​ഗതി വേണമെന്ന നിലപാടിൽ ഹമാസ്. ഹമാസിന്റെ നിരായുധീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഹമാസ് നേതാക്കൾക്ക്. അതുപോലെ തന്നെ ഇസ്രയേൽ സൈന്യം ​ഗാസയിൽ നിന്നും പിന്മാറുന്ന കാര്യത്തിൽ കൃത്യത വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഖത്തർ, ഈജിപ്ത്, തുർക്കി രാജ്യങ്ങളുമായി ഹമാസ് നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്. ഈ രാജ്യങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം മാത്രമാകും ട്രംപിന്റെ നിർദ്ദേശങ്ങളിൽ ഹമാസ് നിലപാട് പ്രഖ്യാപിക്കുക. 

ദിവസങ്ങൾക്ക് മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഹമാസ് മറുപടി പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിക്കാൻ ഹമാസ് ഒരുങ്ങുന്നത്. അതേസമയം, ട്രംപിന്റെ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പെടെ ആഗോള പിന്തുണ ലഭിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img