10:33pm 10 November 2026
NEWS
കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ തുർക്കിയിൽ പോയി മറ്റൊരാളെ വിവാഹം കഴിച്ചു
25/07/2025  05:41 PM IST
nila
കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ തുർക്കിയിൽ പോയി മറ്റൊരാളെ വിവാഹം കഴിച്ചു

കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ തുർക്കിയിൽ പോയി മറ്റൊരാളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ ഭാര്യ സമർ മുഹമ്മദ് അബു സമർ എന്ന യുവതിയാണ് തുർക്കിയിലേക്ക് പലായനം ചെയ്ത് പുനർവിവാഹം കഴിച്ചത്. ഹീബ്രു മാധ്യമമായ വൈനെറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് യുവതി കുട്ടികളുമായി ​ഗാസയിൽ നിന്നും രക്ഷപെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പേര് വെളിപ്പെടുത്താത്ത ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വെബ്സൈറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സമർ മുഹമ്മദ് അബു സമർ റാഫ അതിർത്തി കടന്ന് ഈജിപ്തിലേക്കാണ് ആദ്യം പോയത്. തുടർന്ന്, അവർ മറ്റൊരു ഗാസൻ സ്ത്രീയുടെ പാസ്‌പോർട്ട് സ്വന്തമാക്കി തുർക്കിയിലേക്ക് കടന്നു. ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഫാത്തി ഹമ്മദാണ് തുർക്കിയിൽ സമറിനെ പുനർവിവാഹം ചെയ്തത്. ഇതിനായി ഉയർന്ന തലത്തിലുള്ള സഹകരണവും പിന്തുണയും സാമ്പത്തിക സഹായവും യുവതിക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫാത്തി ഹമ്മദാണ് ഹമാസ് അംഗങ്ങളെയും കുടുംബങ്ങളെയും ഗാസയിൽ നിന്ന് പുറത്തെത്തിക്കാൻ സഹായിച്ചതെന്നും പറയപ്പെടുന്നു. വ്യാജ പാസ്‌പോർട്ടുകൾ, മെഡിക്കൽ രേഖകൾ, പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള സഹായം എന്നിവയുൾപ്പെടെ സംഘടിപ്പിച്ചതും ഇയാളാണെന്ന് പറയുന്നു. സമർ മാത്രമല്ല, യാഹ്‌യ സിൻവാറിന്റെ സഹോദരൻ മുഹമ്മദിന്റെ വിധവയുമായ നജ്‌വയും ഗാസയിൽ നിന്ന് തുർക്കിയിലേക്ക് രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. സഹോദരൻ യാഹ്‌യ സിൻവാറിന്റെ മരണശേഷം മുഹമ്മദ് ഹമാസിന്റെ ഗാസ മേധാവിയായി ചുമതലയേറ്റു. എന്നിരുന്നാലും, നജ്‌വ എവിടെയാണെന്നും അവർ പുനർവിവാഹം കഴിച്ചോ എന്നും വ്യക്തമല്ല.

ഭർത്താക്കന്മാർ കൊല്ലപ്പെടുന്നതിന് മുമ്പ് രണ്ട് സ്ത്രീകളും റഫ വഴി പോയതായി ഒരു ഇസ്രായേലി സുരക്ഷാ സ്രോതസ്സ് യെനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഒരു തുരങ്കത്തിലൂടെ സമർ രക്ഷപ്പെടുന്നതിന്റെ വീഡിയോ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. ആ സമയത്ത്, അവർ വിലയേറിയ ഹെർമിസ് ബിർകിൻ ബാഗ് കൈവശം വച്ചിരുന്നത് വാർത്തയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img