01:48am 31 October 2026
NEWS
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് മുന്നിൽ ആറ് ഉപാധികളുമായി ഹമാസ്
08/10/2025  06:36 AM IST
nila
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് മുന്നിൽ ആറ് ഉപാധികളുമായി ഹമാസ്

രണ്ടുവർഷം പിന്നിട്ട ​ഗാസ യുദ്ധം അവസാനിപ്പിക്കാൻ  ഇസ്രയേലിന് മുന്നിൽ ആറ് ഉപാധികളുമായി ഹമാസ്. കെയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിലാണ് ഹമാസ് പുതിയ ഉപാധികൾ മുന്നോട്ടുവച്ചിരിക്കുന്നത്. ​ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് മുന്നോ‌ട്ടുവെച്ച ഇരുപതിന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കെയ്റോയിൽ ഇസ്രയേൽ - ഹമാസ് ചർച്ച നടക്കുന്നത്. ഇതിനിടെയാണ് ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിച്ചത്. ​ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറണമെന്നും ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഹമാസ് ഉയർത്തുന്നത്. 


നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താൻ അനുവദിക്കണം, ഗാസയെ പുനർനിർമ്മിക്കണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ വേണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ടുവെച്ച മറ്റ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബർഹൂമാണ് ആറിന ഉപാധികൾ മുന്നോട്ടുവെച്ചത്. മുൻപ് സമാധാന ചർച്ചകളുടെ ഫലമായി വെടിനിർത്തലിന് അരികിലെത്തിയിരുന്നെന്നും എന്നാൽ നെതന്യാഹു അത് അട്ടിമറിച്ചിരുന്നുവെന്നും ഹമാസ് പറയുന്നു. 

ഇത്തവണയും അതിന് സാധ്യതയുണ്ട്. അതിനാൽ ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അട്ടിമറി നീക്കത്തിൽ നിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുകയാണ്. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെയ്‌റോയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img