08:34pm 12 November 2026
NEWS
ഖത്തറിൽ ചരിത്രം കുറിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ; ആദ്യമായി റോബോട്ടിക് 'വിപ്പിൾ' ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
06/04/2026  11:32 AM IST
nila
ഖത്തറിൽ ചരിത്രം കുറിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ; ആദ്യമായി റോബോട്ടിക് വിപ്പിൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

 


​ദോഹ: സങ്കീർണ്ണമായ പാൻക്രിയാറ്റിക് രോഗങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്, ഖത്തറിൽ ആദ്യമായി റോബോട്ടിക് 'വിപ്പിൾ' (Whipple) ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ ശസ്ത്രക്രിയ രാജ്യത്തെ ശസ്ത്രക്രിയാ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.ഖത്തറിൽ ചരിത്രം കുറിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ; ആദ്യമായി റോബോട്ടിക് 'വിപ്പിൾ' ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
​ദോഹ: സങ്കീർണ്ണമായ പാൻക്രിയാറ്റിക് രോഗങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്, ഖത്തറിൽ ആദ്യമായി റോബോട്ടിക് 'വിപ്പിൾ' (Whipple) ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ ശസ്ത്രക്രിയ രാജ്യത്തെ ശസ്ത്രക്രിയാ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.പാൻക്രിയാസിൽ മുഴ (Pancreatic head neoplasm) കണ്ടെത്തിയ 42 വയസ്സുകാരിക്കാണ് 
റോബോട്ടിക്ക് ശസ്ത്രക്രിയനടത്തിയത്.
ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ രോഗി നടന്നു തുടങ്ങുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്തു.
സങ്കീർണ്ണമായ ഇത്തരം ശസ്ത്രക്രിയകൾ ഇനി ഖത്തറിൽ തന്നെ ലഭ്യമാകുന്നത് വഴി രോഗികൾക്ക് ചികിത്സയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് കുറയും. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ വൈദഗ്ധ്യവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളുമാണ് ഈ നേട്ടത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img