08:37am 13 November 2026
NEWS
യാത്രക്കാർക്ക് കൈത്താങ്ങായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ 'ട്രാവൽ ക്ലിനിക്ക്'
05/07/2026  06:56 PM IST
NILA
യാത്രക്കാർക്ക് കൈത്താങ്ങായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ട്രാവൽ ക്ലിനിക്ക്


​ദോഹ:വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ആവശ്യമായ മുൻകരുതൽ ആരോഗ്യ സേവനങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (CDC). വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ വാക്സിനേഷനുകളും പ്രതിരോധ മാർഗ്ഗങ്ങളും നൽകുന്ന 'ട്രാവൽ ക്ലിനിക്കി'നെക്കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട 5 പ്രധാന വിവരങ്ങൾഅധികൃതർ വിശദീകരിക്കുന്നു.യാത്ര പുറപ്പെടുന്ന തീയതിക്ക് 4 മുതൽ 6 ആഴ്ചകൾക്ക് മുൻപെങ്കിലും ട്രാവൽ ക്ലിനിക്കുമായി ബന്ധപ്പെട്ട് മെഡിക്കൽ കൺസൾട്ടേഷൻ നടത്തേണ്ടതാണ്. വാക്സിനുകൾ സ്വീകരിച്ച ശേഷം ശരീരത്തിൽ അതിന്റെ പ്രതിരോധ ശേഷി രൂപപ്പെടാൻ സാധാരണയായി 10 മുതൽ 14 ദിവസങ്ങൾ വരെ സമയമെടുക്കും. ചില പ്രത്യേക വാക്സിനുകൾക്ക് ഒന്നിലധികം ഡോസുകൾ ആവശ്യമായി വരാറുള്ളതിനാൽ ഒന്നിലധികം തവണ ക്ലിനിക് സന്ദർശിക്കേണ്ടതായും വരാം. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്ക്, മലേറിയ പോലുള്ള രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾക്കായി യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും ക്ലിനിക്കിനെ സമീപിക്കാവുന്നതാണ്.
നിലവിൽ കാലാവധിയുള്ള പാസ്‌പോർട്ട് അല്ലെങ്കിൽ ഖത്തർ ഐഡിയുടെ പകർപ്പ്.
​മുൻപ് സ്വീകരിച്ചിട്ടുള്ള വാക്സിനുകളുടെ വിവരങ്ങൾ അടങ്ങിയ കാർഡ് (ലഭ്യമാണെങ്കിൽ).
​നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ വിവരങ്ങളോ മറ്റ് മെഡിക്കൽ റിപ്പോർട്ടുകളോ.
​കൺഫേം ചെയ്ത യാത്രാ ടിക്കറ്റും യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ വിവരങ്ങളും.
​ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ 'ക്ലിനിക് വിസിറ്റ് ഫോം' പൂരിപ്പിച്ചത്എന്നിവ അപ്പോയിന്റ്മെന്റ് ലഭിച്ച ശേഷം ക്ലിനിക്കിൽ എത്തുമ്പോൾ  കയ്യിൽ കരുതാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
ട്രാവൽ ക്ലിനിക്കിന്റെ സേവനം യാത്രയ്ക്ക് മുൻപ് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ അസുഖങ്ങളോ അനുഭവപ്പെടുന്നവർക്ക് ആവശ്യമായ ആരോഗ്യ പരിശോധനകളും ലബോറട്ടറി സേവനങ്ങളും ഈ ക്ലിനിക് വഴി ലഭ്യമാക്കുന്നുണ്ട്.
​പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ സേവനങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തുന്നത് വഴി പകർച്ചവ്യാധികളിൽ നിന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img