10:29pm 11 November 2026
NEWS
വേനൽക്കാല യാത്രാ തിരക്ക്: യാത്രക്കാർക്ക് കൃത്യമായ ഗൈഡ്‌ലൈനുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
17/06/2026  03:28 PM IST
NILA
വേനൽക്കാല യാത്രാ തിരക്ക്: യാത്രക്കാർക്ക് കൃത്യമായ ഗൈഡ്‌ലൈനുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്


ദോഹ: വേനൽക്കാല യാത്രാ തിരക്കുകൾ കണക്കിലെടുത്ത് യാത്രക്കാർക്കായി 5 സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA). വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അധികൃതർ വ്യക്തമാക്കിയത്. ഇതോടൊപ്പം ദോഹയിലേക്ക് സർവീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളുടെ പുതുക്കിയ പട്ടികയും വിമാനത്താവളം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
​യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.ഓൺലൈൻ ചെക്ക്-ഇൻ: ലഭ്യമാകുന്ന സർവീസുകളിൽ യാത്രാ നടപടികൾ മുൻകൂട്ടി ഓൺലൈൻ വഴി പൂർത്തിയാക്കുക.
​കൃത്യസമയത്ത് എത്തുക: വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുക.
​സെൽഫ് സർവീസ് ഉപകരണം: ലഗേജുകൾ രജിസ്റ്റർ ചെയ്യുന്നതിനായി വിമാനത്താവളത്തിലെ സെൽഫ് സർവീസ് ബാഗേജ് ഡ്രോപ്പ് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക.
​ലഗേജ് പരിധി: ബാഗേജുകളുടെ അളവും തൂക്കവും അതത് വിമാനക്കമ്പനികൾ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുക.
​ഇ-ഗേറ്റുകളുടെ ഉപയോഗം: യോഗ്യതയുള്ള യാത്രക്കാർ നടപടികൾ വേഗത്തിലാക്കാൻ വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റുകൾ (e-gates) ഉപയോഗിക്കുക.
​കൺഫേം ചെയ്ത ടിക്കറ്റുകൾ ഉള്ള യാത്രക്കാർക്ക് മാത്രമേ പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ഹമദ് വിമാനത്താവളം വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img