11:27am 13 November 2026
NEWS
വളർച്ചയുടെ ചിറകുകൾ വിടർത്തിഹമദ് വിമാനത്താവളം : 1.43 കോടി യാത്രക്കാരിലൂടെ റെക്കോർഡ് നേട്ടം
11/11/2025  05:53 PM IST
nila
വളർച്ചയുടെ ചിറകുകൾ വിടർത്തിഹമദ് വിമാനത്താവളം : 1.43 കോടി യാത്രക്കാരിലൂടെ റെക്കോർഡ് നേട്ടം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) 2025ലെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൊത്തം 1.43 കോടി യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്. 
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.3 ശതമാനം വളർച്ചയാണ്.
ഈ പാദത്തിലെ പ്രധാന നേട്ടമായി ഓഗസ്റ്റ് മാസം വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറി. ആഗസ്റ്റിൽമാത്രം
 50 ലക്ഷംത്തിലധികം യാത്രക്കാരാണ് HIA വഴിയായി യാത്ര ചെയ്തത്. ഇതോടെ ഹമദ് വിമാനത്താവളം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളങ്ങളിലൊന്നെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു.
മൂന്നാം പാദത്തിൽ ദോഹയിലേക്കും ദോഹയിൽ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം 34 ലക്ഷം ആയി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർധനയുണ്ടായി. വിമാനഗതാഗതം 1.3% വർധിക്കുകയും മൊത്തം 72,700 വിമാനങ്ങൾ ഈ കാലയളവിൽ പ്രവർത്തിക്കുകയും ചെയ്തു. കാർഗോ ഗതാഗതം 6.65 ലക്ഷം ടണ്ണ് ആയിരുന്നു, കഴിഞ്ഞ വർഷത്തേക്കാൾ 0.8% മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. എയർലൈൻ കമ്പനികളുടെ ശരാശരി സീറ്റ് ഓക്ക്യുപൻസി 84.1% ആയി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനം പോയിന്റ് വർധിച്ചു.
ഖത്തർ എയർവേയ്‌സ് ഈ പാദത്തിൽ മല്റ്റയിലേക്കും സിറിയയിലെ അലപ്പോവിലേക്കും രണ്ട് പുതിയ റൂട്ടുകൾ ആരംഭിച്ചതോടെ, ഹമദ് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ബന്ധം കൂടുതൽ ശക്തിപ്രാപിച്ചു. 98% യാത്രക്കാരുടെ തൃപ്തിരേറ്റിംഗ് വിമാനത്താവളത്തിന്റെ സേവന നിലവാരത്തിനുള്ള അംഗീകാരമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img