
ദോഹ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് അന്താരാഷ്ട്ര എക്സിബിഷനുകൾ, കോൺഫറൻസുകൾ, മറ്റ് വ്യവസായ സംബന്ധമായ അവാർഡ് പ്രോഗ്രാമുകൾ എന്നിവയിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) പിന്മാറ്റം പ്രഖ്യാപിച്ചു.
പ്രശസ്തമായ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ് 2026 (Skytrax World Airport Awards 2026), പാസഞ്ചർ ടെർമിനൽ എക്സ്പോ 2026 (Passenger Terminal Expo 2026) ഉൾപ്പെടെയുള്ള പ്രധാന ആഗോള പരിപാടികൾക്കും ഈ തീരുമാനം ബാധകമായിരിക്കും.
നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങൾ പരമപ്രധാനമായ പരിഗണന നൽകുന്നതെന്ന് വിമാനത്താവളം പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ വെല്ലുവിളികൾക്കിടയിലും തങ്ങളെ പിന്തുണയ്ക്കുകയും സാഹചര്യം മനസ്സിലാക്കുകയും ചെയ്യുന്ന ഏവിയേഷൻ പങ്കാളികളോടും ബന്ധപ്പെട്ട വൃത്തങ്ങളോടും വിമാനത്താവള അധികൃതർ നന്ദി അറിയിച്ചു











