07:47am 06 November 2026
NEWS
പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

10/02/2025  04:55 PM IST
nila
പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും താൻ പണം വാങ്ങിയെന്ന ആരോപണങ്ങൾ അടിസ്ഥാനര​ഹിതമാണെന്ന് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഏഴു ലക്ഷം രൂപ മാത്യു കുഴൽനാടന് നൽകിയെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയെന്ന റിപ്പോർട്ടർ ചാനലിന്റെ ആരോപണത്തിനെതിരെയും മാത്യു കുഴൽനാടൻ ആഞ്ഞടിച്ചു. അനന്തുകൃഷ്ണനിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ അദ്ദേഹം റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിച്ചു.

കൈരളി ടിവി നിങ്ങളേക്കാൾ ഭേദമാണെന്നായിരുന്നു റിപ്പോർട്ടർ ചാനലിനെതിരെ മാത്യു കുഴൽനാടന്റെ വാക്കുകൾ. അവർ അവരുടെ നയം വിട്ട് പെരുമാറില്ലെന്നും നിങ്ങൾക്ക് വിശ്വാസ്യത നഷ്ടമായെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. രാജാവിനേക്കാൾ വലിയ രാജഭക്തി നിങ്ങൾ കാണിക്കുമ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകും. സ്ഥാപിത രാഷ്ട്രീയം വെച്ചാണ് റിപ്പോർട്ടർ ചാനൽ ഇടപെടുന്നതെന്നും  റിപ്പോർട്ടർ ചാനൽ പണം വാങ്ങിയാണ് വാർത്തകൾ ചെയ്യുന്നതെന്ന് സംശയിക്കുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img