03:33am 06 November 2026
NEWS
അനന്തു കൃഷ്ണൻ 19 ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയത് 450 കോടി രൂപയുടെ ഇടപാട്

06/02/2025  01:57 PM IST
nila
അനന്തു കൃഷ്ണൻ 19 ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയത് 450 കോടി രൂപയുടെ ഇടപാട്

കോട്ടയം: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന വ്യാജേന വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അനന്തകൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഈ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാട് നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടു കോടി രൂപ ഭൂമി വാങ്ങാൻ അനന്തു ഉപയോഗിച്ചെന്നും സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. 

വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സഹായത്തോടെ വനിതകൾക്ക്  പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിൽ ഇ.ഡി. പ്രാഥമിക വിവര ശേഖരണം നടത്തിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ റജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്. 
 അനന്തുവിന്റെ കാറും ഓഫിസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img