10:46pm 12 November 2026
NEWS
ഹജ്ജ് പഠന ക്യാമ്പ് ഏപ്രിൽ 1 ന് പെരുമ്പാവൂരിൽ
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നേതൃത്വം നൽകും

28/03/2026  12:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹജ്ജ് പഠന ക്യാമ്പ് ഏപ്രിൽ 1 ന് പെരുമ്പാവൂരിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ  നേതൃത്വം നൽകും

 

എറണാകുളം: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ ഹജജ് പഠന ക്യാമ്പ് ഏപ്രിൽ 1 ന് ബുധനാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പെരുമ്പാവൂർ, മുടിക്കൽ റീം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അബദ്ധം സംഭവിക്കാത്ത വിധം നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുക, യാത്രയിലും കർമ്മങ്ങളിലും ത്യാഗസന്നദ്ധരാകാൻ ഉൽബോധിപ്പിക്കുക, ഹജ്ജിന് മുമ്പും ശേഷവും ജീവിത സംസ്കരണത്തിന് വിധേയമാകും വിധമുള്ള ബോധവൽകരണം തുടങ്ങിയവയാണ് ക്യാമ്പിൻ്റെ മുഖ്യ ലക്ഷ്യങ്ങൾ. വിശുദ്ധ ക്വുർആൻ വിവർത്തകനും ദീർഘകാലം ഹജജ് യാത്രാ സംഘങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്ത പ്രമുഖ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഹജ്ജ് പഠന ക്യാമ്പിന് നേതൃത്വം നൽകും. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഹജ്ജിൻ്റെ ചടങ്ങുകൾ പ്രായോഗികമായി വിശദീകരിക്കും വിധമാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാർക്ക് വൈജ്ഞാനിക കിറ്റുകൾ വിതരണം ചെയ്യും.

പ്രമുഖ പണ്ഡിതനായ ശമീർ മദീനി സംശയ ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും, ശുഐബ് മദീനി, യൂസുഫ് അലി സ്വലാഹി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും, ഡോ: റമീസ് ഹാജിമാർ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് ക്ലാസെടുക്കും.

കൂടുതൽ വിവരങ്ങൾക്കായി 9946168777, 9544500993 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img