08:26pm 12 November 2026
NEWS
ഹജ്ജ് പെർമിറ്റ് നിർബന്ധം; ഉംറ വിസക്കാർ ഏപ്രിൽ 18-നകം മടങ്ങണം: സൗദി ആഭ്യന്തര മന്ത്രാലയം
13/04/2026  01:08 PM IST
nila
ഹജ്ജ് പെർമിറ്റ് നിർബന്ധം; ഉംറ വിസക്കാർ ഏപ്രിൽ 18-നകം മടങ്ങണം: സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഈ വർഷത്തെ (ഹിജ്റ 1447) ഹജ്ജ് സീസണിന് മുന്നോടിയായി വിശുദ്ധ നഗരമായ മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'പെർമിറ്റില്ലാതെ ഹജ്ജില്ല' എന്ന നിബന്ധന മന്ത്രാലയം കർശനമായി നടപ്പിലാക്കും.ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മക്കയിൽ നിന്ന് അനുവദിച്ച താമസരേഖ (ഇഖാമ) ഉള്ളവർ.
​ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഉള്ളവർ.
​പുണ്യസ്ഥലങ്ങളിലെ ജോലിക്കായി അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി ലഭിച്ച ഇലക്ട്രോണിക് തൊഴിൽ അനുമതിയുള്ളവർഎന്നിവർക്ക് ഇളവ്കളുണ്ട്.നിലവിൽ ഉംറ വിസയിൽ രാജ്യത്തുള്ളവർക്ക് മടങ്ങാനുള്ള അവസാന തീയതി ഏപ്രിൽ 18 ശനിയാഴ്ച ആയിരിക്കും. നിശ്ചിത സമയത്തിനകം ഇവർ രാജ്യം വിടണം. കൂടാതെ, ഏപ്രിൽ 18 മുതൽ മെയ് 31 വരെ നുസുക് (Nusk) പ്ലാറ്റ്‌ഫോം വഴി സ്വദേശികൾക്കോ വിദേശികൾക്കോ പുതിയ ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശനം. സന്ദർശക വിസ ഉൾപ്പെടെയുള്ള മറ്റ് വിസകളിൽ എത്തിയവർക്ക് ഈ കാലയളവിൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ അനുവാദമുണ്ടാകില്ല.
​ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികളും പിഴയും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്ഥാടന കർമ്മങ്ങൾ സുഗമമായി പൂർത്തിയാക്കാൻ എല്ലാ വിഭാഗം ജനങ്ങളും അധികൃതരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img