NEWS
ഖത്തറിൽ നിന്നും 4,400 പേർക്ക് ഹജ്ജ് അനുമതി; രജിസ്ട്രേഷൻ സെപ്റ്റംബർ 20 മുതൽ ആരംഭിക്കും
17/09/2026 11:49 AM IST
nila

ദോഹ: 1448 ഹിജ്റ വർഷത്തെ നിർബന്ധിത ഹജ്ജ് കർമ്മങ്ങൾക്കായി ഖത്തറിൽ നിന്ന് 4,400 പേർക്ക് അനുമതി നൽകിയതായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം (AwqafM) അറിയിച്ചു. ഹജ്ജിനായി പോകുവാൻ താല്പര്യമുള്ളവർക്കായി സെപ്റ്റംബർ 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒരു മാസക്കാലമാണ് അപേക്ഷകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.
ഔദ്യോഗിക ഇലക്ട്രോണിക് ഹജ്ജ് പോർട്ടൽ (hajj.gov.qa) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് മുൻപായി അപേക്ഷകർ അംഗീകൃത ഹെൽത്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത് നിർബന്ധമാണ്. കൃത്യസമയത്തിനുള്ളിൽ തന്നെ യോഗ്യരായ തീർത്ഥാടകർ അപേക്ഷകൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










