02:09am 11 November 2026
NEWS
ഹെയർ റി വൈബ് ഇന്ത്യ ഇനി ഖത്തറിലും
01/09/2025  11:43 AM IST
nila
ഹെയർ റി വൈബ് ഇന്ത്യ ഇനി ഖത്തറിലും

ദോഹ: ഹെയർ റിവൈവ് ഇന്ത്യയു
ടെ പുതിയ ശാഖ സെപ്റ്റംബർ ഒന്നിന് നാലുമണിക്ക് ഡി റിങ് റോഡിൽ അൽ ഹിലാൽ ഏരിയയിൽ (G4S സെക്യൂരിറ്റി ഓഫിസിന് എതിർവശത്ത്) ആരംഭിക്കും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി അൾട്രാ-മോഡേൺ, പ്രകൃതിദത്തമായി കാണപ്പെടുന്ന ഹെയർ ഫിക്‌സിങ് തുടങ്ങിയ പരിഹാരങ്ങൾ വാഗ്ദാനം ചെയ്ത് മിഡിലീസ്റ്റ് കാലാവസ്ഥക്ക് അനുകൂലമായാണ് പു തിയ അത്യാധുനിക കേന്ദ്രം രൂപ കൽപന ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളുടെ ദീർഘ കാല സംതൃപ്‌തിയും പ്രകടനവും ഉറപ്പാക്കി, നിലവിലുള്ള ഹെയർ സിസ്റ്റങ്ങൾക്ക് സേവനം നൽകാനും പരിപാലിക്കാനും പരിചയസമ്പന്നരായ പ്രഫഷനൽ ടെക്നീഷ്യന്മാർ ഇവിടെ ല ഭ്യമാണെന്ന് മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ, ഓപറേഷ ൻ മാനേജർ സലാം വാണിമേൽ എന്നിവർ വാർത്തസമ്മേള നത്തിൽ പറഞ്ഞു.
കൊച്ചി വൈറ്റിലയിലുള്ള ഹെഡ് ഓഫിസും ഹെയർ ഫിക്‌സിങ്, ഹെയർ ട്രാൻസ്‌ലാന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ചെങ്ങന്നൂരിലെ ബ്രാഞ്ചുമുള്ളതിനാൽ, ഹെയർ റിവൈവ് ഇന്ത്യ നൂതനത്വം, വൈദഗ്ദ്ധ്യം, ഉപഭോക്തൃ പരിചരണം എന്നി വയുമായി മുന്നേറുകയാണ്. പുതിയ ദോഹ ബ്രാഞ്ചിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതായും അവർ വാർത്തസമ്മേ ളനത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img