03:54pm 12 November 2026
NEWS
ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പ്: വിജയികളുടെ പോരാട്ടം ജനുവരി 17ന്
11/01/2026  10:52 AM IST
nila
ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പ്: വിജയികളുടെ പോരാട്ടം ജനുവരി 17ന്

ദോഹ: മർമി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിൽ ഉയർന്നനിലവാരത്തിലുള്ള മത്സരങ്ങൾ അരങ്ങേറി. മത്സരത്തിന്റെ ഭാഗമായി പരിശീലിപ്പിച്ച എലിറ്റ് ഹോമിംഗ് പ്രാവുകളെയാണ് അവതരിപ്പിച്ചതെന്ന് അബ്ദുല്ല ഫഖ്‌റോ വ്യക്തമാക്കി. നിരവധി ദിവസങ്ങളിൽ പങ്കെടുത്ത എല്ലാ പ്രാവുകളും സുരക്ഷിതമായി രക്ഷപ്പെട്ടത് പരിശീലനത്തിന്റെ ഗുണനിലവാരം തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രാവുകളെ നേരിടുന്ന ഫാൽക്കണുകളും അതേ പോലെ തന്നെ പ്രൊഫഷണൽ രീതിയിലും ഉയർന്ന നിലവാരത്തിലുമാണ് പരിശീലിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേടിയ വിജയം ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിനും, മർമി ഫെസ്റ്റിവൽ മത്സരങ്ങൾ കൈവരിച്ച ഉയർന്ന നിലവാരത്തിനും തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ പാരമ്പര്യ പൈതൃകം ഉയർത്തിക്കാട്ടുന്നതിൽ ഫെസ്റ്റിവൽ വഹിക്കുന്ന പങ്ക്അഭിമാനകരമാണെന്നും അഭിപ്രായപ്പെട്ടു.
ചാമ്പ്യൻഷിപ്പിലൂടെ യോഗ്യത നേടിയ രണ്ട് ഫാൽക്കണർമാർ നേട്ടത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. എലിറ്റ് ഹോമിംഗ് പ്രാവുകളെ തിരഞ്ഞെടുക്കുന്ന അബ്ദുല്ല ഫഖ്‌റോയുടെ സാന്നിധ്യം മത്സരം കൂടുതൽ വെല്ലുവിളിയാക്കിയതിനാൽ മികച്ച തയ്യാറെടുപ്പോടെയാണ് മത്സരത്തെ നേരിട്ടതെന്നും അവർ പറഞ്ഞു.
മർമി ഫെസ്റ്റിവലിന്റെ അന്തരീക്ഷത്തെയും, ഫാൽക്കണർമാരുടെ പങ്കാളിത്തം സുഗമമാക്കുന്നതിൽ സംഘാടക സമിതി കൈക്കൊണ്ട നടപടികളെയും അൽ-ബുക്മി പ്രശംസിച്ചു. തടസ്സങ്ങൾ മറികടക്കാനും മത്സരാർത്ഥികൾക്കും സന്ദർശകർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സംഘാടക സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മർമി ഫെസ്റ്റിവൽ കമ്മിറ്റികളുടെ ചെയർമാനും ഔദ്യോഗിക വക്താവുമായ മുഹമ്മദ് ബിൻ മുബാറക് അൽ അലി, ജൂനിയർ വിഭാഗം (14–18 വയസ്) മത്സരങ്ങളും അമേച്വർ വിഭാഗത്തിന്റെ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പും ഇന്ന് നടക്കുമെന്ന് അറിയിച്ചു. രാവിലെ 7 മണിക്ക് ഒരുക്കങ്ങൾ ആരംഭിക്കുമെന്നും, മത്സരങ്ങൾ 8 മണിക്ക് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ വിഭാഗത്തിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾ ജനുവരി 17ന് നടക്കുമെന്നും, ശനിയാഴ്ച വൈകുന്നേരം ഹദ്ദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാം ഗ്രൂപ്പ് മത്സരങ്ങൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img