
വടകരയിലെ പ്രമുഖ കുടുംബമായ കക്കുന്നത്ത് ഫാമിലി ഖത്തറിൽ മെഗാ കുടുംബ സംഗമം നടത്തി. "സമർ അൽ ഈദ് " എന്ന പേരിൽ നടന്ന പരിപാടിയിൽ ഇരുനൂറിൽപ്പരം കക്കുന്നത്ത് ഫാമിലി അംഗങ്ങൾ പങ്കെടുത്തു. സമർ അൽ ഈദ് പരിപാടി കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദു സ ദ് ഉൽഘാടനം ചെയ്തു. കുടുംബത്തിൽ സ്നേഹം നിലനിന്നാൽ എല്ലാ വിപത്തുകളിൽ നിന്നും രക്ഷപ്പെടാനു കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനുമാകുമെന്ന് ഡോ: അബ്ദുസമദ് പറഞ്ഞു, കെ.പി ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരൻ, ഗ്ലോബൽ കെഎംസിസി യുടെ വൈസ് പ്രസിഡന്റ് S A M ബഷീർ സാഹിബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു, പത്രപ്രവർത്തകനും ഗ്രന്ഥകർത്താവും ഇസ്ലാമിക പണ്ഡിതൻ, ഖത്തർ ഔഖാഫ് ദഅവ വിങ്ങിൻ്റെ ഇന്ത്യൻ പ്രതിനിധിയും അബദുനാസർ നദവികുടുംബ ബോധവൽക്കരണ ക്ലാസ് നടത്തി,
വിവ ഖത്തർ പ്രസി: എം.ശുക്കൂർ, എം.വി. സിറാജ്, മുക്കോലക്കൽ ഹംസ ഹാജി, അബ്ദുള്ള പൂമക്കോത്ത് , അശ്രഫ്.കെ.പി, ഷാഹിദ്.കെ.കെ ദുബൈ, ശബാബ്.കെപി. ദുബൈ, എന്നിവർ സംസാരിച്ചു,
കുട്ടികളുടെ ഡാൻസും, പാട്ടും ഗൈമും , ക്യുസ് മത്സരവും ,നറുക്കെടുപ്പും, ഈദ് മീറ്റിന് പൊലിമ കൂട്ടി, കെ.പി.സുബൈർ സ്വാഗതവും, കെ.പി.സമദ് നന്ദിയും പറഞ്ഞു.











