01:37pm 28 October 2026
NEWS
എഫ്ബിഐ ഡയറക്ടറുടെ സ്വകാര്യ ഇമെയിൽ ‘ഹൻസാല ഹാക്ക് ടീം’ ഹാക്ക് ചെയ്തു
28/03/2026  06:08 AM IST
nila
എഫ്ബിഐ ഡയറക്ടറുടെ സ്വകാര്യ ഇമെയിൽ ‘ഹൻസാല ഹാക്ക് ടീം’ ഹാക്ക് ചെയ്തു

വാഷിങ്ടൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ സൈബർ ആക്രമണം. അദ്ദേഹത്തിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ പിന്തുണയുള്ള ഹാക്കർമാർ ഹാക്ക് ചെയ്തു. ‘ഹൻസാല ഹാക്ക് ടീം’ എന്ന ഹാക്കർ സംഘമാണ് ഇമെയിലിൽ നിന്നുള്ള രേഖകളും ഫോട്ടോകളും പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങൾ വിശ്വസനീയമാണെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചതോടെ സംഭവം വലിയ സുരക്ഷാ ആശങ്കയ്ക്ക് ഇടയാക്കി.

സംഭവത്തെ തുടർന്നു സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.

പലസ്തീൻ അനുകൂലമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഹൻസാലയ്ക്ക് ഇറാൻ സർക്കാരുമായി ബന്ധമുണ്ടെന്നാണു പാശ്ചാത്യ ഏജൻസികളുടെ കണ്ടെത്തൽ. കഴിഞ്ഞമാസം യുഎസിലെ മിഷിഗൻ ആസ്ഥാനമായ മെഡിക്കൽ സർവീസ് കമ്പനിയുടെ വെബ്സൈറ്റിലും ഹൻസാല നുഴഞ്ഞുകയറിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img