
നാഗ്‌പൂർ: ആരോഗ്യകരവും കൂടുതൽ സംതൃപ്തവുമായ ജീവിതത്തിനായി വ്യക്തികളിൽ മികച്ച ശീലങ്ങൾ വളർത്തിയെടുക്കാൻ ആരോഗ്യകരമായ ജീവിത ശൈലി രൂപപെടുത്തിയെടുക്കാനും ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ പ്ലാറ്റ്‌ഫോമായ ഹാബിൽഡ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്ലാസിനാണ് 'ആഗോളതലത്തിൽ ഒരു ഓൺലൈൻ യോഗ ക്ലാസിലെ ഏറ്റവും ഉയർന്ന പങ്കാളിത്തം' എന്ന നേട്ടത്തിന് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. ജൂൺ 21-ന് രാവിലെ 'ഒഫീഷ്യൽ വേൾഡ് റെക്കോർഡ്‌സി'ന്റെ മേൽനോട്ടത്തിൽ 169 രാജ്യങ്ങളിൽ നിന്നുള്ള 752074 വ്യക്തികൾ ഹാബിൽഡിലെ സൗരഭ് ബോത്രയുടെ നേതൃത്വത്തിൽ നടന്ന സെഷനിലാണ് വെർച്വലായി യോഗ പരിശീലിക്കാൻ ഒത്തുകൂടിയത്. നാഗ്പൂരിൽ നിന്ന് ആഗോളതലത്തിൽ ആക്‌സസ് ചെയ്യാവുന്ന രീതിയിൽ തത്സമയം സംപ്രേഷണം ചെയ്‌ത സെഷൻ 45 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു.
ഹാബിൽഡിന്റെ ഇതുവരെയുള്ള അഞ്ചാമത്തെ ലോക റെക്കോർഡാണിത്. 2024 ജനുവരിയിൽ 2,46,252 കാഴ്ചക്കാരുമായി ഏറ്റവും കൂടുതൽ ആളുകൾ കണ്ട യോഗ ലൈവ് സ്ട്രീമിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. തുടർന്ന് 5,99,162 കാഴ്ചക്കാരുമായി ഒരു ദിവസം ഒരു യോഗ ക്ലാസ്സിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തത്സമയ കാഴ്ചക്കാർക്കുള്ള വേൾഡ് റെക്കോർഡ്സ് യൂണിയൻ നേട്ടവും ഏറ്റവും 2,87,711 ആളുകൾ ഒത്തുചേർന്ന് കൂടുതൽ ആളുകൾ പങ്കെടുത്ത വെർച്വൽ മെഡിറ്റേഷൻ ക്ലാസെന്ന നേട്ടവും ഹാബിൽഡിന് ലഭിച്ചു. 2023-ൽ വേൾഡ് റെക്കോർഡ്സ് യൂണിയൻ നടത്തിയ 1,34,057 പേർ ഭാഗമായ വെർച്വൽ യോഗ ക്ലാസും ഹാബിൽഡിന്റെ നേട്ടമായിരുന്നു.
Photo Courtesy - Google











