NEWS
ജിംഖാന ഓൺ വീൽസ് ലഹരി വിരുദ്ധ കാർ റാലി നാളെ (ഞായറാഴ്ച്ച)
18/10/2025 07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ജിംഖാന ക്ലബ്ബ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാർ റാലി നാളെ (ഞായറാഴ്ച )നടക്കും. രാവിലെ 8.30 മണിക്ക് കൊച്ചിൻ ജിംഖാനയിൽ നിന്നാരംഭിക്കും. 100 കിലോ മീറ്റർ റൗണ്ട് ട്രിപ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഴയ തലമുറ കാറുകൾ ഉൾപ്പടെ 50 ഓളം കാറുകൾ റാലിയിൽ അണിനിരക്കും .യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ
ബോധവത്കരണ സന്ദേശം നൽകുന്നതിനായാണ് കാർ റാലി സംഘടിപ്പിക്കുന്നതെന്ന് കൊച്ചിൻ ജിംഖാന ക്ലബ്ബ് സെക്രട്ടറി ജോസി പട്ടാറ, ഈവൻ്റ് കൺവീനർ അഡ്വ.അജിനോവ് മാത്തപ്പൻ എന്നിവർ അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








