06:42am 09 November 2026
NEWS
സഫാരി ഗ്രൂപ്പുമായി 15 വർഷത്തെ കരാറിൽ ഒപ്പുവെച്ച് ജി.ഡബ്ല്യു.സി ഗ്രൂപ്പ്
05/08/2026  11:58 AM IST
NILA
സഫാരി ഗ്രൂപ്പുമായി 15 വർഷത്തെ കരാറിൽ ഒപ്പുവെച്ച് ജി.ഡബ്ല്യു.സി ഗ്രൂപ്പ്

 

 

​ദോഹ: പ്രമുഖ ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഗൾഫ് വെയർഹൗസിംഗ് കമ്പനി  സഫാരി ഷോപ്പിംഗ് സെന്ററുമായി 15 വർഷത്തെ ദീർഘകാല കരാറിൽ ഒപ്പുവെച്ചു. ലോജിസ്റ്റിക്സ് വില്ലേജ് ഖത്തറിൽ (LVQ) പുതിയ കമേഴ്‌സ്യൽ റീട്ടെയിൽ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കരാർ.
​ജി.ഡബ്ല്യു.സി ഗ്രൂപ്പ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ സയ്യിദ് മാസ്, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുലാബിദീൻ കാവുളത്തിൽ എന്നിവർ കരാറിൽ ഒപ്പുവെച്ചു.
​3,613 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള റീട്ടെയിൽ കേന്ദ്രവും 5,000 ചതുരശ്ര മീറ്റർ പാർക്കിംഗ് സൗകര്യവുമാണ് പദ്ധതിയിലുള്ളത്. ലോജിസ്റ്റിക്സ് വില്ലേജിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും.
​ഖത്തറിലെ ഏറ്റവും പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാറിയുമായുള്ള ഈ 15 വർഷത്തെ കരാർ, ലോജിസ്റ്റിക്സ് വില്ലേജിന്റെ ഗുണനിലവാരത്തിനും മുന്നേറ്റത്തിനും ഉള്ള അംഗീകാരമാണെന്ന് സയ്യിദ് മാസ് വ്യക്തമാക്കി. ഒരു മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലോജിസ്റ്റിക്സ് വില്ലേജ് ഖത്തർ മേഖലയിലെ തന്നെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ്ബുകളിൽ ഒന്നാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img