02:44am 26 August 2026
NEWS
ജാസ്മിൻ ജാഫർ കാൽ കഴുകി: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നാളെ പുണ്യാഹം
25/08/2025  04:46 PM IST
nila
ജാസ്മിൻ ജാഫർ കാൽ കഴുകി: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നാളെ പുണ്യാഹം

യൂട്യൂബറായ ജാസ്മിൻ ജാഫർ കാൽ കഴുകിയതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നാളെ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുകയും ചെയ്യും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയുമാണ് വീണ്ടും നടത്തുക. ഇതിന്റെ ഭാ​ഗമായി നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഹൈക്കോടതിയുടെ നിരോധനം മറികടന്നാണ് ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ യുവതി ക്ഷമാപണം നടത്തുകയും വിഡിയോകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വിഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വത്തിന്റെ പരാതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img