10:45pm 03 November 2026
NEWS
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുംനി-ഖത്തര്‍ ഓണാഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു
03/11/2026  07:28 PM IST
nila
ഗുരുവായൂർ ശ്രീകൃഷ്ണ  കോളേജ് അലുംനി-ഖത്തര്‍ ഓണാഘോഷവും കുടുംബ സംഗമം  സംഘടിപ്പിച്ചു



ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് അലുംനി- ഖത്തര്‍  ഓണാഘോഷ പരിപാടികൾ ന്യൂ സലാത്തയിലെ  "സ്കിൽസ് ഡെവലപ്പ്മെന്റ് സെന്റർ"  -  വെച്ച് വ്യത്യസ്ത കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. 
ഐ സി സി പ്രസിഡന്റ്‌ എ പി  മണികണ്ഠൻ സാംസ്കാരിക സമ്മേളന ഉദ്‌ഘാടനം നിർവഹിച്ചു.


 കോളേജ് അലുംനി  പ്രെസ്സിഡന്റ്   അഡ്വ: ജാഫർഖാൻ  അധ്യക്ഷതയിൽ  നടന്ന കലാ സാംസ്കാരിക പരിപാടിയിൽ മുഖ്യ അതിതിയായി  ഐ സി സി  ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ്‌ , അലുംനി അഡ്വവൈസറി  മെമ്പറൂം  മുൻ ഐ സി സി  ഐസിബിഫ് പ്രെസ്സിഡന്റുമായ ബാബുരാജ് ,സിമി രാംകുമാർ എന്നിവർ  ആശംസകൾ അർപ്പിച്ചു.

ട്രെഷറെർ നജീബ്, അലുംനി എസ്ക്യൂട്ടീവ്   മെമ്പർമാരായ  അബുബക്കർ, ഹനീഫ പുളിക്കൽ,നവാസ്,റഫീഖ്, ഷെജിൽ മൂസ,അഡ്വ: സബീന അക്ബർ, അഷ്‌റഫ്‌ ഉസ്മാൻ, അലുമിനി മുൻ സെക്രട്ടറി യൂനസ് ഹംസ പലയൂർ, ഹേമലതാ മറ്റു അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. 

പ്രസ്തുത  കുടുംബസംഗമത്തിൽ അലുംനി മെമ്പർ നാജിറ & സിമി എന്നിവരുടെ  നേതൃത്തിൽ കുടുംബ അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികലും, ഖത്തരിലെ പ്രശസ്ത കലാകാരി ആര്‍ട്ടിസ്റ്റ് മാരുടെ സംഗീത ഡാൻസ് പരിപാടികള്‍ സംഘടിപ്പിച്ചു ,
ഓണാഘോഷ  പരിപാടിയിൽ  ബുഷ്മോൻ  സ്വാഗതവും  അലുംനി ജനറൽ സെക്രട്ടറി ജയ നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img