
ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് അലുംനി- ഖത്തര്‍ ഓണാഘോഷ പരിപാടികൾ ന്യൂ സലാത്തയിലെ "സ്കിൽസ് ഡെവലപ്പ്മെന്റ് സെന്റർ" - വെച്ച് വ്യത്യസ്ത കാലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ സാംസ്കാരിക സമ്മേളന ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് അലുംനി പ്രെസ്സിഡന്റ് അഡ്വ: ജാഫർഖാൻ അധ്യക്ഷതയിൽ നടന്ന കലാ സാംസ്കാരിക പരിപാടിയിൽ മുഖ്യ അതിതിയായി ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ് , അലുംനി അഡ്വവൈസറി മെമ്പറൂം മുൻ ഐ സി സി ഐസിബിഫ് പ്രെസ്സിഡന്റുമായ ബാബുരാജ് ,സിമി രാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രെഷറെർ നജീബ്, അലുംനി എസ്ക്യൂട്ടീവ് മെമ്പർമാരായ അബുബക്കർ, ഹനീഫ പുളിക്കൽ,നവാസ്,റഫീഖ്, ഷെജിൽ മൂസ,അഡ്വ: സബീന അക്ബർ, അഷ്റഫ് ഉസ്മാൻ, അലുമിനി മുൻ സെക്രട്ടറി യൂനസ് ഹംസ പലയൂർ, ഹേമലതാ മറ്റു അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസ്തുത കുടുംബസംഗമത്തിൽ അലുംനി മെമ്പർ നാജിറ & സിമി എന്നിവരുടെ നേതൃത്തിൽ കുടുംബ അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികലും, ഖത്തരിലെ പ്രശസ്ത കലാകാരി ആര്‍ട്ടിസ്റ്റ് മാരുടെ സംഗീത ഡാൻസ് പരിപാടികള്‍ സംഘടിപ്പിച്ചു ,
ഓണാഘോഷ പരിപാടിയിൽ ബുഷ്മോൻ സ്വാഗതവും അലുംനി ജനറൽ സെക്രട്ടറി ജയ നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു.










