02:47pm 10 November 2026
NEWS
ബറേലിയിൽ മലയാളി ജവാനെ കാണാതായി
13/07/2025  02:20 PM IST
nila
ബറേലിയിൽ മലയാളി ജവാനെ കാണാതായി

മലയാളി ജവാനെ ബറേലിയിൽ വെച്ച് കാണാതായെന്ന് പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്ന‌ ഫർസീൻ ​ഗഫൂർ പരിശീലനത്തിനായി ബറേലിയിലേക്ക് പോകുകയായിരുന്നു. ഈ മാസം ഒമ്പതിനാണ് ബറേലിയിലേക്ക് പോകാനായി ഫർസീൻ ​ഗഫൂർ ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. പത്താം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നെന്നും പിന്നീട് ഫോണിൽ ബന്ധപ്പെടാനാകുന്നില്ല എന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. 

സംഭവത്തിൽ കുടുംബം ഗുരുവായൂർ എംഎൽഎയ്ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പരാതി നൽകി. ‘ബറേലിയിലേക്കു പരിശീലനത്തിനായി പോയതാണ് ഫർസീൻ. 10–ാം തീയതി രാത്രി മുതൽ ഫോണിൽ കിട്ടുന്നില്ല. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. മൂന്നു മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്. വിവാഹിതനാണ്’– ബന്ധു ഷഹീർ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img