05:54pm 12 November 2026
NEWS
ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന് സംസ്‌കൃതി സ്വീകരണം നൽകി
12/01/2026  11:04 AM IST
nila
ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന് സംസ്‌കൃതി സ്വീകരണം നൽകി

ദോഹ :ഹ്രസ്വസന്ദർശനത്തിന് ഖത്തറിൽ എത്തിയ ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന് സംസ്‌കൃതി സ്വീകരണം നൽകി. കേരളത്തിന്റെ സമഗ്ര മേഖലകളിൽ കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾക്കും ജനകീയ ബദലുകൾക്കും കേരളം നൽകാൻ പോകുന്ന അംഗീകാരമായിരിക്കും 2026ലെ തുടർഭരണമെന്ന് എം എൽ എ പറഞ്ഞു. സംസ്‌കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം ,സംസ്‌കൃതി സെക്രട്ടറി ബിജു പി മംഗലം ,കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img