12:17am 11 November 2026
NEWS
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച ജാസ്മിൻ ജാഫറിനെതിരെ പരാതി
23/08/2025  10:40 AM IST
nila
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച ജാസ്മിൻ ജാഫറിനെതിരെ പരാതി

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്‌ളുവൻസറുമായ യുവതിയ്ക്കെതിരെ പരാതി. ഫാഷൻ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി അരുൺകുമാർ പരാതി നൽകിയത്.  ഒ.ബി അരുൺകുമാർ  ടെമ്പിൾ പൊലീസിൽ നൽകിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കുന്നത് കോടതി വിലക്ക് ഏർപ്പെടുത്തിയതാണ്. പുണ്യസ്ഥലത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന തീർത്ഥക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുമുണ്ട്. ഈ കാര്യങ്ങൾ ക്ഷേത്രം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്തുനിന്ന് ചിത്രീകരിച്ച റീൽ പങ്കുവെച്ചത്. ഇതിൽ ക്ഷേത്രക്കുളത്തിൽ ജാസ്മിൻ കാൽ കഴുകുന്ന ഭാഗവുമുണ്ട്. ഇത് ചർച്ചയാതോടെ അവർ റീൽ അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img