04:50am 07 September 2026
NEWS
ഗുരുദേവ സമാധി സമുചിതമായി ആചരിച്ചു
22/09/2025  10:38 AM IST
nila
ഗുരുദേവ സമാധി സമുചിതമായി ആചരിച്ചു


ചെങ്ങന്നൂർ:  ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് സമാധി എസ്.എൻ.ഡി.പി. യോഗം ശാഖ നമ്പർ 97 ചെങ്ങന്നൂർ ടൗൺ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ
നടത്തി.
 പ്രത്യേക പൂജകൾ , പ്രാർത്ഥനാലാപനം, അനുസ്മരണ സമ്മേളനം , പ്രഭാഷണം, കഞ്ഞിവിതരണം എന്നിവയോടെ ആചരിച്ചു. അനുസ്മരണ പ്രഭാക്ഷണ പരിപാടി ശാഖ പ്രസിഡൻ്റ് കെ. ദേവദാസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി സിന്ധു എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. ശാഖ ഭാരവാഹികളായ എം..ആർ.വിജയകുമാർ, ഭാസി ഇടനാട്,ലൈല ഗോപകുമാർ, റ്റി.സുശീലൻ എന്നിവർ പ്രസംഗിച്ചു. സമാധി സന്ദേശവും ഗുരുദേവ സമാധി എന്ന വിഷയത്തിൽ സീമ രാധാകൃഷ്ണൻ പ്രഭാഷണം നടത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.