NEWS
ഗൾഫാർ അൽ മിസ്നാദ് : ഡ്രൈവിംഗ് ബോധവൽക്കരണ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു
18/11/2025 05:45 PM IST
NILA

ദോഹ: ഗൾഫാർ അൽ മിസ്നാദ് 19-ാമത് സുരക്ഷിത ഡ്രൈവിംഗ് ബോധവൽക്കരണ ക്യാമ്പെയ്ൻ സംഘടി പ്പിച്ചു.
“One Team, One Mission – Drive Safely” എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഈ വർഷത്തെ ക്യാമ്പെയ്നിൽ 1,300-ലധികം ഡ്രൈവർമാരും ഓപ്പറേറ്റർമാരും പങ്കാളിത്തംവഹിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ഹമ്മാദ് സലിം അൽ നഹ്ഹാബ്, ഫൈസൽ അൽ ഹുദാവി എന്നിവർമുഖ്യാതിഥികളായിരുന്നു.ഓൺലൈൻ-ഓഫ്ലൈൻ സെഷനുകളിൽ
HSE ഡെപ്യൂട്ടി മാനേജർ പരാഗ് ഗൈക്വാഡ്ഡ്രൈവിംഗിന്റെയും സുരക്ഷാ ശീലങ്ങളുടെയും പ്രാധാന്യംവിശദീകരിച്ചു.
“സീറോ ട്രാഫിക് ആക്സിഡന്റുകൾ” എന്ന ലക്ഷ്യവുമായി ഗൾഫാർ മുന്നേറുകയാണെന്ന് ഗൾഫാർ എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് ജി. പിള്ള പറഞ്ഞു. മികച്ച 125 ഡ്രൈവർമാർക്ക് ചടങ്ങിൽപുരസ്കാരങ്ങൾ നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










