
ദോഹ: മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു മാസംപിന്നിടുമ്പോൾ, സ്ഥിതിഗതികൾ പരിധി വിട്ടുപോകുകയാണെന്ന് ഖത്തർ ലോകത്തിന് മുന്നറിയിപ്പ് നൽകി.ദോഹയിൽ നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ്
സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് മുന്നറിയിപ്പ് നൽകിയത്.
ഗൾഫിലെ എണ്ണ-വാതക നിലയങ്ങൾ ആക്രമിക്കപ്പെടുന്നത് ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷം ഇപ്പോൾ "നിയന്ത്രണാതീതമായ" ഒരു ഘട്ടത്തിലാണ്. ഇത് ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.ലോകത്തെ ഊർജ്ജ വിതരണത്തിന്റെ നട്ടെല്ലായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടാൽ അത്ആഗോളതലത്തിൽ ഇന്ധന വിലക്കയറ്റത്തിനും ഭക്ഷണക്ഷാമത്തിനും വഴിവെക്കും.ഖത്തറിനെ ലക്ഷ്യം വെച്ച് നടന്ന ഡ്രോൺ ആക്രമണങ്ങളിൽ 90 ശതമാനവും തങ്ങളുടെ സൈന്യം വിജയകരമായി തകർത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഖത്തർ വ്യക്തമാക്കി.യുദ്ധത്തിൽ ആരും വിജയിക്കില്ല. അതിനാൽ പാകിസ്ഥാൻ ഇപ്പോൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പൂർണ്ണമായും പിന്തുണയ്ക്കുന്നു.വിഷയത്തിൽഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും സിവിലിയൻ സൗകര്യങ്ങൾ ആക്രമിക്കുന്നത് നിർത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
യുദ്ധം ഊർജ്ജ മേഖലയെ ബാധിക്കുന്നത് ലോകത്തെ മുഴുവൻ പട്ടിണിയിലാക്കുമെന്നും, അതിനാൽ ഇനിയും വൈകാതെ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നുമാണ് ഖത്തറിന്റെ നിലപാട്. ഇതിനായി ഖത്തർ ലോക രാജ്യങ്ങളുമായി നിരന്തരംആശയവിനിമയം നടത്തിവരികയാണ്.











