07:36pm 28 September 2026
NEWS
ഗൾഫ് ടൂറിസം മേഖലയ്ക്ക് തങ്കത്തിളക്കം: സാമ്പത്തിക മൂല്യം 254.7 ബില്യൺ ഡോളറിലേക്ക്; 45 ലക്ഷംതൊഴിലവസരങ്ങളെന്ന് റിപ്പോർട്ട്


28/09/2026  09:36 AM IST
nila
ഗൾഫ് ടൂറിസം മേഖലയ്ക്ക് തങ്കത്തിളക്കം: സാമ്പത്തിക മൂല്യം 254.7 ബില്യൺ ഡോളറിലേക്ക്; 45 ലക്ഷംതൊഴിലവസരങ്ങളെന്ന് റിപ്പോർട്ട്

​മസ്‌കറ്റ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ടൂറിസം മേഖല അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 2025-ഓടെ ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേഖലയുടെ നേരിട്ടും അല്ലാതെയുമുള്ള ആകെ സാമ്പത്തിക മൂല്യം 254.7 ബില്യൺ യു.എസ് ഡോളറായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, മേഖലയുമായി ബന്ധപ്പെട്ട് 45 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
​'സ്‌ട്രാറ്റജിക് ടൂറിസം അംബീഷൻ' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഗൾഫ് രാജ്യങ്ങളുടെ ടൂറിസം മുന്നേറ്റത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2022-2030 കാലയളവിലേക്ക് ലക്ഷ്യമിട്ട 'ഗൾഫ് ടൂറിസം സ്ട്രാറ്റജി'യുടെ നിർദ്ദിഷ്ട ലക്ഷ്യങ്ങളിൽ 73.8 ശതമാനവും ഇതിനകം കൈവരിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.2025-ൽ ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 8.99 കോടിയായി (89.9 ദശലക്ഷം) ഉയർന്നു. 2030-ഓടെ ഇത് 12.87 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം.വിദേശത്ത് നിന്നെത്തിയ സഞ്ചാരികളുടെ ആകെ ചെലവഴിക്കൽ 131.9 ബില്യൺ ഡോളറായി വർദ്ധിച്ചു.ഗൾഫ് രാജ്യങ്ങൾക്കുള്ളിലെ സഞ്ചാരികൾ വഴിയുള്ള വരുമാനം 42.9 ബില്യൺ ഡോളറിലെത്തി.മേഖലയിലെ ആകെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (ജി.ഡി.പി) ടൂറിസം മേഖലയുടെ നേരിട്ടുള്ള സംഭാവന 101.7 ബില്യൺ ഡോളറിലെത്തി (4.6%). 2030-ഓടെ ഇത് 6.5 ശതമാനമാക്കുകയാണ് ലക്ഷ്യം.ടൂറിസം മേഖലയിൽ നേരിട്ട് മാത്രം 22 ലക്ഷം (2.2 ദശലക്ഷം) ആളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചു. അല്ലാതെ ബന്ധപ്പെട്ട മറ്റ് മേഖലകൾ കൂടി ഉൾപ്പെടുമ്പോൾ ആകെ തൊഴിലവസരങ്ങൾ 45 ലക്ഷത്തിലെത്തുന്നു.
​ആഗോള ടൂറിസം വിപണിയിൽ ജി.സി.സി രാജ്യങ്ങളുടെ സാന്നിധ്യം ശക്തമാകുകയാണ്. ആഗോള ടൂറിസം വരുമാനത്തിന്റെ 6.9 ശതമാനവും ഗൾഫ് മേഖലയിൽ നിന്നാണ്. അന്താരാഷ്ട്ര യാത്രാ സൗകര്യങ്ങളുടെ കാര്യത്തിലും മികച്ച മുന്നേറ്റമാണ് ഗൾഫ് രാജ്യങ്ങൾ കാഴ്ചവെക്കുന്നത്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് (2026) പ്രകാരം അറബ് ലോകത്ത് ഏറ്റവും കരുത്തുറ്റ ആദ്യ ആറ് റാങ്കുകളും ജി.സി.സി രാജ്യങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.
​നിക്ഷേപങ്ങൾ വർദ്ധിപ്പിച്ചും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും, സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കിയും ആഗോള ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ഗൾഫ് മേഖല അതിവേഗം മാറുകയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img