
ദോഹ: നാഷണൽ പ്ലാനിങ് കൗൺസിൽ സംഘടിപ്പിച്ച മൂന്നാമത് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ ഫോറത്തിൽ, ജിസിസി രാജ്യങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികളും ഡാറ്റാ ശാസ്ത്ര വിദഗ്ധരും പങ്കെടുത്തു. “ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് — സുസ്ഥിര ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ ഭാവിയിലേക്ക്” എന്നതാണ് ഈ വർഷത്തെ പ്രമേയം.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ അഹ്മദ് അൽ-ഒബൈദ്ലി ദേശീയ ഡാറ്റ-സ്റ്റാറ്റിസ്റ്റിക്സ് തന്ത്രത്തിൽ ഇതിനകം 21 ഇന്നിഷ്യേറ്റീവ്, 128 പ്രോജക്ടുകൾ പൂർത്തിയായതായി അറിയിച്ചു. കൂടാതെ ഓപ്പൺ ഡാറ്റ പ്ലാറ്റ്ഫോം, നാഷണൽ ഡാറ്റ പ്രോഗ്രാം എന്നിവയും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.ബിഗ് ഡാറ്റ–ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള വിദ്യാർത്ഥി മത്സരവും ഉടൻ പ്രഖ്യാപിക്കും. ഗൾഫ് രാജ്യങ്ങളുടെ ഡാറ്റാ സഹകരണം ശക്തിപ്പെടുത്തി അന്താരാഷ്ട്ര റിപ്പോർട്ടുകളിൽ പ്രദേശത്തിന്റെ നില മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോറം ഡാറ്റാ ഗവേണൻസ്, കൃത്യത, ഡിജിറ്റൽ നവീകരണം തുടങ്ങിയ വിഷയങ്ങളിൽ ഗൾഫ് തലത്തിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിടുന്നതാണെന്ന് പങ്കെടുത്ത ഉദ്യോഗസ്ഥരും വ്യക്തമാക്കി.










