07:32am 13 November 2026
NEWS
ഗൾഫ് മേഖല യുദ്ധമുനയിൽ: ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം
03/03/2026  04:04 PM IST
nila
ഗൾഫ് മേഖല യുദ്ധമുനയിൽ: ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം

റിയാദ് :​സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. എംബസിയിൽ തീപിടുത്തവും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള പ്രതിസന്ധിയായി മാറുകയാണ്.ഇസ്രായേൽ സൈന്യം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇറാൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററിന് നേരെയും ആക്രമണമുണ്ടായി. ഇറാനിലും ലബനനിലുമായി മരിച്ചവരുടെ എണ്ണം 600 കടന്നു. ദക്ഷിണ ലബനനിലേക്ക് ഇസ്രായേൽ കരസേന പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് (Strait of Hormuz) തങ്ങൾ അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ, ഗ്യാസ് വിലകൾ കുത്തനെ ഉയർന്നു.ഇറാന്റെ മിസൈൽ, ആണവ ശേഷികൾ തകർക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഈ സൈനിക നീക്കം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.ഇറാൻ തിരിച്ചടിയായി ഇസ്രായേലിലെ ടെൽ അവീവ്, ജറുസലേം, എയ്ലത്ത് എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ശനിയാഴ്ചയ്ക്ക് ശേഷം ഇസ്രായേലിൽ 10 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img