01:30am 12 November 2026
NEWS
ഗൾഫ് ഹാർട്ട് അസോസിയേഷൻ കോൺഫറൻസ് റെക്കോർഡ് പങ്കാളിത്തത്തോടെ സമാപിച്ചു


27/11/2025  07:16 PM IST
nila
ഗൾഫ് ഹാർട്ട് അസോസിയേഷൻ കോൺഫറൻസ് റെക്കോർഡ് പങ്കാളിത്തത്തോടെ സമാപിച്ചു

 

ദോഹ: 27 രാജ്യങ്ങളിൽ നിന്ന് 750-ലധികം വിദഗ്ധരുടെ പങ്കാളിത്തത്തോടെ 17-ാമത് ഗൾഫ് ഹാർട്ട് അസോസിയേഷൻ കോൺഫറൻസ് ദോഹയിൽ ഭംഗിയായി സമാപിച്ചു. യെമൻ, ഇറാഖ്, ജിസിസി രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള പ്രമുഖ അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.
ഇറ്റ്‌കാൻ സെന്ററിൽ ആരംഭിച്ച ആദ്യ ദിനത്തിൽ ബെഡ്‌സൈഡ് ഇക്കോ, ഹാർട്ട്-ലങ്ങ് മെഷീൻ സപ്പോർട്ട്, ശിശു-ഗർഭസ്ഥ ശിശു ഇക്കോ പഠനം, ഷോക്കിലെ സർകുലേറ്ററി മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടെ നാല് സ്പെഷ്യലൈസ്ഡ് വർക്ക്‌ഷോപ്പുകൾ നടന്നു.
ഷെറട്ടൺ ദോഹയിൽ നടന്ന രണ്ടാം ദിനത്തിന്റെ ഉദ്ഘാടനം പ്രൊ. മുഹമ്മദ് സുബൈദ് (കുവൈത്ത്)നും മുൻ ആരോഗ്യ മന്ത്രിയായ ഡോ. ഹാജർ അൽ-ബിനാലിയും നിർവഹിച്ചു. ഹൃദയരോഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോഗത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം പ്രൊ. മൻദീപ് മെഹ്റ (അമേരിക്ക) അവതരിപ്പിച്ചു. കാർഡിയോ-മെറ്റബോളിക് രോഗങ്ങൾ, ഇസ്‌കീമിക് ഹൃദയരോഗങ്ങൾ, ആക്യൂട്ട് കാർഡിയോവാസ്‌കുലർ കെയർ, ഹൃദയ റിതം ഡിസ്ഓർഡേഴ്‌സ് എന്നീ വിഷയങ്ങൾ ചർച്ചയായി. ഏറ്റവും പുതിയ കാർഡിയാക് ഉപകരണങ്ങളും പ്രദർശിപ്പിച്ചു.
സമാപനദിനത്തിൽ ഹാർട്ട് ഫെയിലർ, വനിതാരോഗ്യം, ട്രൈകസ്പിഡ് വാൽവ് രോഗം, പീഡിയാട്രിക് കാർഡിയോളജി, മിനിമലി ഇൻവേസീവ് സർജറി തുടങ്ങി വിവിധ വിഷയങ്ങളിലായി സമാന്തര സെഷനുകൾ നടന്നു.
വൈവിധ്യവും ശക്തമായ അന്താരാഷ്ട്ര സാന്നിധ്യമുമുള്ള ഗൾഫ് ഹാർട്ട് അസോസിയേഷൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കോൺഫറൻസുകളിൽ ഒന്നായി ഈ പതിപ്പ് വിലയിരുത്തപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img