10:56am 13 November 2026
NEWS
ഗൾഫ് രാജ്യങ്ങൾ കാർ ബാറ്ററി ഇറക്കുമതിക്ക് നിയന്ത്രണം കടുപ്പിച്ചു: GCC മാർക്കറ്റിൽ ചൈന-മലേഷ്യ ബാറ്ററികൾക്ക് വില വർധിക്കും
08/12/2025  10:59 AM IST
nila
ഗൾഫ് രാജ്യങ്ങൾ കാർ ബാറ്ററി ഇറക്കുമതിക്ക് നിയന്ത്രണം കടുപ്പിച്ചു: GCC മാർക്കറ്റിൽ ചൈന-മലേഷ്യ ബാറ്ററികൾക്ക് വില വർധിക്കും

 

GCC രാജ്യങ്ങൾക്ക് ചൈനയും മലേഷ്യയും നിന്നുള്ള കാർ ബാറ്ററി ഇറക്കുമതിക്ക് അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്താൻ ഗൾഫ് സഹകരണ കൗൺസിൽ തീരുമാനിച്ചു.

ദോഹ:GCC രാജ്യങ്ങൾക്ക് ചൈനയും മലേഷ്യയും നിന്നുള്ള കാർ ബാറ്ററി ഇറക്കുമതിക്ക്  ആന്റി-ഡമ്പിംഗ് തീരുവ ചുമത്താൻ ഗൾഫ് സഹകരണ കൗൺസിൽ തീരുമാനിച്ചു.
ജിസിസി വ്യവസായ മന്ത്രിമാരുടെ 
 സമിതി ശുപാർശ അംഗീകരിച്ചാണ് ഈ തീരുമാനം.
ആന്റി-ഡമ്പിംഗ് കേസിലെ അന്വേഷണം നടത്തിയ ടെക്നിക്കൽ സെക്രട്ടേറിയറ്റ് ഓഫീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഡയറക്ടർ ജനറൽ മഹ്‌ഫൂസ് അൽ–റഖാദി അറിയിച്ചു.
തീരുവ ലീഡ്-അസിഡ് കാർ ബാറ്ററികൾ, അവയുടെ ഘടകങ്ങൾ, സെപ്പറേറ്ററുകൾ എന്നിവയ്ക്ക് ബാധകമായിരിക്കും.
ഈ നടപടി GCC വിപണിയെ അന്യായ വ്യാപാര പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img