09:49pm 14 June 2024
NEWS
'ലിറ്റിൽ ഹാർട്സ്' സിനിമക്ക് ഗൾഫിൽ വിലക്ക്
08/06/2024  08:10 AM IST
Sreelakshmi. N. T
'ലിറ്റിൽ ഹാർട്സ്' സിനിമക്ക് ഗൾഫിൽ വിലക്ക്

ആർ ഡി എക്സ് സിനിമയിലൂടെ ജനപ്രിയമായ തരാജോഡികളാണ് മഹിമ നമ്പ്യാർ-ഷൈൻ നിഗം കൂട്ടുകെട്ട്. ഇതേ താരങ്ങൾ തന്നെ പ്രധാന വേഷങ്ങളിൽ എത്തുന്ന സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങിയ സിനിമയാണ് 'ലിറ്റിൽ ഹാർട്സ്'. ഇന്ന് റിലീസ് ചെയ്ത ഈ സിനിമക്ക് ജി സി സി രാജ്യങ്ങൾ വിലക്കെർപ്പെടുത്തിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാരണമെന്തെന്ന് വ്യക്തമല്ല. ചിത്രത്തിൻറെ നിർമാതാവ് സാന്ദ്ര തോമസ് തന്നെയാണ് ഇക്കാര്യം  പ്രേക്ഷകരുമായി പങ്കുവച്ചത്. രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ത പ്രണയത്തിൻറെ കഥയാണ് ചിത്രം പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA