02:53am 25 October 2026
NEWS
അൽ ഖ്വയ്ദ നേതാവായ യുവതി അറസ്റ്റിൽ
30/07/2025  12:04 PM IST
nila
അൽ ഖ്വയ്ദ നേതാവായ യുവതി അറസ്റ്റിൽ

ബെംഗളൂരുവിൽ തീവ്രവാദിയായ യുവതി പിടിയിലായി. മുപ്പതുകാരിയായ ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. അൽഖ്വയ്ദ ഇൻ ദ ഇന്ത്യൻ സബ്‌കോണ്ടിനെന്റു(എക്യുഐഎസ്)മായി ബന്ധമുള്ള ഭീകരസംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്ന യുവതിയാണ് പിടിയിലായത്. അറസ്റ്റിലായ ഷമാ പർവീൺ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് വിവരം.

​ഗുജറാത്ത് എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അൽ ഖ്വയ്ദ ഭീകരവാദികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലാകുന്നത്. ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഷമ ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും എടിഎസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജൂലൈ 23-ാം തീയതി ഗുജറാത്ത്, ഡൽഹി, നോയ്ഡ എന്നിവിടങ്ങളിൽനിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img