04:54am 22 April 2025
NEWS
രഞ്ജി ട്രോഫി ഫൈനലിൽ കേരളം വിദർഭയെ നേരിടും
21/02/2025  03:55 PM IST
nila
 രഞ്ജി ട്രോഫി ഫൈനലിൽ കേരളം വിദർഭയെ നേരിടും

അഹമ്മദാബാദ്: കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ആദ്യാവസാനം സസ്പെൻസ് നിറഞ്ഞാടിയ സെമിഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. ഫൈനൽ സാധ്യതകൾ ഏറക്കുറേ സാധ്യതകൾ അസ്തമിച്ചെന്ന് കരുതിയിടത്തുനിന്നാണ് കേരളം പൊരുതി നേടിയിരിക്കുന്നത്. മറ്റൊരു സെമിയിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദർഭയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. 

ഏഴിന് 429 റൺസുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റൺസിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റൺസിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിന് 114 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഒന്നാംഇന്നിങ്‌സിന്റെ ലീഡോഡെയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img