12:48am 12 July 2026
NEWS
വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
11/07/2026  07:48 AM IST
nila
വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ഗിർ സോമനാഥ്: ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഗുജറാത്തിലെ സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് പിടിയിലായത്.

ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലെ ഖപത് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ജൂൺ 20-ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യനിരോധനം കർശനമായി നടപ്പാക്കുന്ന ഗുജറാത്തിൽ, അധ്യാപകൻ വിദ്യാർത്ഥിക്ക് പണം നൽകി അനധികൃത മദ്യവിൽപ്പന കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങാൻ നിർദേശിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവം അറിഞ്ഞ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ഗുജറാത്തിലെ മദ്യനിരോധന നിയമം ലംഘിച്ചതിനും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img